ട്രാവൻകൂർ ഷുഗേഴ്‌സ് സ്പിരിറ്റ് തട്ടിപ്പ് കേസ്; ഏഴാം പ്രതി പിടിയിൽ travancore sugars

ട്രാവൻകൂർ ഷുഗേഴ്‌സ് സ്പിരിറ്റ് തട്ടിപ്പ് കേസിൽ ഏഴാം പ്രതി പിടിയിലായി. 20,000 ലിറ്റർ സ്പിരിറ്റ് മറിച്ചു വിൽക്കാൻ ടാങ്കർ ഡ്രൈവർമാരെ സഹായിച്ച ആബ എന്ന സതീഷ് ബാൽചന്ദ് വാനിയാണ് പിടിയിലായത്. മധ്യപ്രദേശ് പൊലീസാണ് ഇയാളെ പിടികൂടിയത്.

മറ്റൊരു സ്പിരിറ്റ് കടത്ത് കേസിൽ അറസ്റ്റിലായ ഇയാൾ നിലവിൽ റിമാൻഡിലാണ്. സതീഷിനെ അറസ്റ്റ് ചെയ്യാൻ കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയെ സമീപിക്കും. മഹാരാഷ്ട്ര – മധ്യപ്രദേശ് അതിർത്തിയിൽ പലാസ്‌നേർ ഗ്രാമത്തിലെ സ്പിരിറ്റ് മാഫിയയിലെ മുഖ്യകണ്ണിയായ സതീഷ് ബാൽചന്ദ് വാനി.
Tags