സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണയെ മാറ്റി. സഞ്ജയ് കൗള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറാകും : teeka ram meena

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണയെ മാറ്റി. സഞ്ജയ് കൗള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറാകും. പ്ലാനിങ് ആന്‍ഡ് എക്കണോമിക്‌സ് അഫേഴ്‌സ് വകുപ്പിലേക്കാണ് ടീക്കാറാം മീണയെ മാറ്റിയിരിക്കുന്നത്. ഡോ. വേണുവിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായും ആശാ തോമസിനെ ആരോഗ്യവകുപ്പ് സെക്രട്ടറിയായും തീരുമാനിച്ചു.

അഴിച്ചുപണിയുടെ ഭാഗമായി ജില്ലാ കളക്ടര്‍മാര്‍ക്കും മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് കളക്ടര്‍മാര്‍ക്കാണ് മാറ്റം. എസ് സുഹാസ് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എംഡിയാകും. ജാഫര്‍ മാലിക്- എറണാകുളം ജില്ലാ കളക്ടര്‍, ഹരിത വി കുമാര്‍- തൃശൂര്‍ കളക്ടര്‍, ദിവ്യ എസ് നായര്‍- പത്തനംതിട്ട കളക്ടര്‍, ഷീബ ജോര്‍ജ്- ഇടുക്കി കളക്ടര്‍ എന്നിങ്ങനെയാണ് മാറ്റം.
Tags