ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിന്‍റെ ഇംഗ്ലീഷ് ഭാഷയോടുള്ള പ്രേമം പ്രസിദ്ധമാണ്. അദ്ദേഹം ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകളുടെ അര്‍ഥം കണ്ടുപിടിക്കാന്‍ സാധാരണക്കാര്‍ക്ക് പലപ്പോഴും ഡിക്ഷണറിയുടെ സഹായം തേടേണ്ടിവരാറുമുണ്ട്.
ഇത്തവണ തരൂര്‍ പരിചയപ്പെടുത്തുന്ന ഇംഗ്ളീഷ് വാക്കിന്‍റെ അര്‍ഥം അദ്ദേഹം തന്നെ പറഞ്ഞുതരുന്നു എന്നതാണ് പ്രത്യേകത. pogognotrophy എന്ന വാക്കിന്‍റെ അര്‍ഥം താടി വളര്‍ത്തല്‍ എന്നാണത്രെ. മോദിയെ പരിഹസിക്കുകയാണ് തരൂര്‍ ഈ ട്വീറ്റിലൂടെ.
‘എന്‍റെ സുഹൃത്ത് ഒരു പുതിയ വാക്ക് എന്നെ പഠിപ്പിച്ചു. pogognotrophy- എന്നു പറഞ്ഞാല്‍ താടി വളര്‍ത്തുക എന്നാണ് അര്‍ഥം. മഹാമാരിക്കാലത്ത് നമ്മുടെ പ്രധാനമന്ത്രിയുടെ ജോലി താടിവളര്‍ത്തലാണ്.’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
നിരവധി കമന്‍റുകളാണ് അദ്ദേഹത്തിന്‍റെ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.