എറണാകുളത്ത് അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി. തൃപ്പൂണിത്തുറയ്ക്ക് സമീപം ഉദയംപേരൂരിലാണ് സംഭവം. എംഎൽഎ റോഡിലെ താമസക്കാരനായ ഞാറ്റിയിൽ സന്തോഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സന്തോഷിന്റെ അച്ഛൻ സോമനെ പൊലീസ് അറസ്റ്റ് ചെയ്തു.
മകന്റെ തുടർച്ചയായുള്ള മർദനം മൂലമാണ് കൊലപാതകമെന്നാണ് സോമൻ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. സോമനും സന്തോഷും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. മദ്യപിച്ച് ഇരുവരും തമ്മിൽ കലഹം പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.