ക്ഷേത്രങ്ങളില്‍ വരുമാനമുണ്ടെങ്കില്‍ അത് ചെലവിടുക, വരുമാനമില്ലെങ്കില്‍ ക്ഷേത്രം സ്വത്തുക്കള്‍ വിറ്റ് ചെലവ് നടത്തുക എന്നതാണ് ദേവസ്വം ബോര്‍ഡിന്‍റെ നയമെന്ന് വെളിവാക്കുന്നതായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവിന്‍റെ വാര്‍ത്താസമ്മേളനം. നാല് മാസം മുന്‍പും കോവിഡിന്‍റെ പേരില്‍ ഇത്തരമൊരു നീക്കം ദേവസ്വം ബോര്‍ഡ് നടത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് പുതിയ നിയമനങ്ങള്‍ പരിമിതിപ്പെടുത്താനും ബോര്‍ഡ് തീരുമാനിച്ചു.
മണ്ഡലകാലത്ത് ശബരിമലയില്‍ നിന്നു ലഭിക്കുന്ന പണമായിരുന്നു പ്രധാനവരുമാനസ്രോതസ്സ്. എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ മണ്ഡലകാലത്ത് കാര്യമാണ് വരുമാനം കിട്ടിയില്ല. മാസപൂജ സമയത്തും മുന്‍വര്‍ഷങ്ങളിലേത് പോലെ ഭക്തര്‍ എത്തുന്നില്ല. അതുകൊണ്ടാണ് മറ്റു രീതികളില്‍ പണം കണ്ടെത്തുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു പറഞ്ഞു.
കാണിക്കയായി കിട്ടിയ സ്വര്‍ണ്ണം 500 കിലോയില്‍ താഴെ മാത്രമേ ക്ഷേത്രങ്ങളില്‍ ഉണ്ടാകൂ എന്നതാണ് പ്രാഥമിക വിലയിരുത്തല്‍. വരുമാനച്ചോര്‍ച്ച തടയാന്‍ പരിശോധനകള്‍ ശക്തമാക്കും. കോവിഡ് പ്രതിസന്ധിയുണ്ടെങ്കിലും ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു എന്ന പ്രചാരണം വാസു നിഷേധിച്ചു.