മാത്രമല്ല ”സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഹാരങ്ങളാണ് ഇന്ത്യയുടെ സുരക്ഷാ നയതന്ത്രത്തിന്റെ ഭാവി. ആന്റി ഡ്രോണ്‍ സ്വദേശി സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡി.ആര്‍.ഡി.ഒ. ഇതുമായി ബന്ധപ്പെട്ട എല്ലാ ഗവേഷണ – വികസന പദ്ധതികള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.” അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
അതേസമയം നിര്‍മിത ബുദ്ധി ദേശീയ സുരക്ഷയ്ക്കു നേരെ ഉയര്‍ത്തുന്ന അപകടത്തെ കുറിച്ചും അമിത് ഷാ ആരോപിച്ചു. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പുതിയ ആയുധമായി ഭീകരവാദികള്‍ നിര്‍മിത ബുദ്ധിയെ പ്രയോജനപ്പെടുത്തിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.