‘സംസ്ഥാനത്ത് തെക്ക് -പടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂലൈ മധ്യത്തോടെ ശക്തി പ്രാപിക്കും’; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് Rain

തിരുവനന്തപുരം: തെക്ക് -പടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂലൈ മധ്യത്തോടെ കേരളത്തില്‍ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂലൈ എട്ടിനകം മണ്‍സൂണ്‍ സംസ്ഥാനത്ത് തിരിച്ചെത്തുമെന്നും ജൂലൈ പകുതി മുതല്‍ കനത്ത മഴ പെയ്യുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ 39 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മഴയാണ് ജൂണ്‍ മാസത്തില്‍ ലഭിച്ചത്. 408.44 മില്ലിമീറ്റര്‍. ഇത് സാധാരണയുള്ള 643 മില്ലിമീറ്ററിനേക്കാള്‍ 36 ശതമാനം കുറവാണ്. ജൂണില്‍ മണ്‍സൂണ്‍ മഴയില്‍ കേരളത്തില്‍ 34 ശതമാനം കുറവുണ്ടായത് കര്‍ഷകര്‍ ആശങ്കയുണ്ടാക്കുകയും സംഭരണികളിലേക്കുള്ള ജല വരവിനെ ബാധിക്കുകയും ചെയ്തതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Tags