കോഴിക്കോട് കോടഞ്ചേരി ചാലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. ബന്ധുവിനായി തിരച്ചില്‍ Kozhikode

കോഴിക്കോട് കോടഞ്ചേരി ചാലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. പെരുമണ്ണ സ്വദേശിയായ ആയിഷ നിഷ്‌‌ല ആണ് മരിച്ചത്. 20 വയസായിരുന്നു. ആയിഷയ്ക്കൊപ്പം കാണാതായ ബന്ധു നിസാറിനായി തിരച്ചില്‍ നടത്തുകയാണ്. ഭര്‍ത്താവും ബന്ധുക്കളുമടങ്ങിയ നാലംഗ സംഘത്തിനൊപ്പാണ് ആയിഷ കോടഞ്ചേരിയില്‍ എത്തിയത്. പുഴയിലെ നീരൊഴുക്ക് പെട്ടെന്ന് കൂടിയതോടെ നാലു പേരും ഒഴുക്കില്‍പ്പെട്ടെങ്കിലും രണ്ട് പേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.
Tags