ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ പുല്‍വാമയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു.
ലഷ്‌കര്‍ ഇ ത്വയിബ കമാന്‍ഡര്‍ അയിജാസ് ഏലിയാസ് അബു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി കശ്മീര്‍ സോണ്‍ പൊലീസ് ട്വീറ്റ് ചെയ്തു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് പൊലീസിന്റെയും സൈന്യത്തിന്റെയും സിആര്‍പിഎഫിന്റെയും സംയുക്ത സംഘം പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പുല്‍വാമയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പ്രദേശത്ത് കൂടുതല്‍ ഭീകരരുണ്ടെന്നാണ് സൂചന.