റൂവിയിലെ ഒരു സ്വകര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന അവര്‍ ഇന്ന് വൈകുന്നേരം ഒമാൻ സമയം 05:30നാണ് മരണപ്പെട്ടത് .
'ബുൾഫിന്ഗർ ടീബോഡിൻ' കമ്പനിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന സുരേഷ് കുമാറിന്റെ ഭാര്യയാണ്. മസ്‌കത്തിലെ സാംസ്‌കാരിക, ജീവ കാരുണ്യ പ്രവർത്തന രംഗത്ത് സജീവമായിരുന്നു. മക്കൾ: സിദ്ധാർത്ഥ് സുരേഷ് (മൂന്നാം വർഷ എം.ബി.ബി.എസ്. വിദ്യാർഥി), രേഷ്‍മ സുരേഷ് (എൽ.എൽ.ബി ഒന്നാം വർഷ വിദ്യാർത്ഥിനി). നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം സോഹാറിൽ സംസ്‍കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.