രാജ്യത്ത് ഇന്ധനവില അതിരൂക്ഷമായി ഉയരുന്നതിനിടെ എണ്ണ ഉൽപാദക രാഷ്ട്രങ്ങളുമായി ഫോണിൽ ബന്ധപ്പെട്ട് പുതിയ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി Petroleum Minister

രാജ്യത്ത് ഇന്ധനവില അതിരൂക്ഷമായി ഉയരുന്നതിനിടെ എണ്ണ ഉൽപാദക രാഷ്ട്രങ്ങളുമായി ഫോണിൽ ബന്ധപ്പെട്ട് പുതിയ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ഖത്തറിലെ ഊർജ്ജ വകുപ്പ് മന്ത്രിയുമായി നേരത്തെ ഹർദീപ് സിംഗ് പുരി സംസാരിച്ചിരുന്നു. ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിധത്തിൽ ഇന്ധനവില കുറയ്ക്കുന്നതിന് ഇത് സഹായകരമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ബുധനാഴ്ച അദ്ദേഹം യു.എ.ഇ. വ്യവസായ മന്ത്രി സുൽത്താൻ അഹമ്മദ് അൽ ജാബിറുമായി ചർച്ച നടത്തിയത്. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സംബന്ധിച്ചും ഊർജ്ജ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും ചർച്ചചെയ്തെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ധന വിലവർധന പിടിച്ചുനിർത്താൻ മറ്റ് ഉത്പാദകരിൽ സ്വാധീനം നടത്തുന്നതിന് യുഎഇയുമായും മറ്റു സുഹൃദ് രാഷ്ട്രങ്ങളുമായും ചേർന്ന് പ്രവർത്തിക്കാനുള്ള ആഗ്രഹം അറിയിച്ചു. നിലവിൽ രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. പല സംസ്ഥാനങ്ങളിലും പെട്രോൾ വില 100 രൂപ കടന്നിരിക്കുകയാണ്. രാജസ്ഥാനിലും ഒഡിഷയിലും ഡീസൽ വിലയും 100 രൂപ കടന്നിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില ഏറ്റവും താഴ്ന്ന നിലയിലായിരുന്നു.
Tags