പാലക്കാട് : തിരുവിഴാംകുന്നിൽ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി മരിച്ചു. അമ്പലപ്പാറ സ്വദേശി മഹേഷ് ആണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച മഹേഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സാദിക്കിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിൽ സമീപത്തെ പുഴയോരത്തു നിന്നാണ് പോലീസ് മഹേഷിനെ അവശനിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
രാവിലെയോടെയാണ് അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴയ്ക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിൽ നിന്നും സാജീറിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.