കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു മലയാളത്തിന്റെ പ്രിയ കവി അന്തരിച്ച ഒ എൻ വി കുറുപ്പ് . ഇടതു മുന്നണിയിൽ സി പി ഐക്ക് നൽകിയ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ഒഎൻവി മത്സരിച്ചിട്ടുമുണ്ട്. ഒ എൻ വി സി പി ഐ ക്കാരനെന്നത് തെറ്റിദ്ധാരണയെന്ന് പറയുന്നു പിരപ്പൻകോട് മുരളി.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് ഒഎൻവിയെ രാജ്യസഭയിലെത്തിക്കാൻ സി പി ഐ എം നീക്കം നടത്തിയിരുന്നെന്നും പിരപ്പൻകോട് മുരളി. അനുകൂലമായിരുന്നില്ല ഒഎൻവിയുടെ പ്രതികരണം.
2006 ൽ വി എസിന് സ്ഥാനാർത്ഥിത്വം നിഷേധിച്ചത് ഒ എൻ വിയെ വേദനിപ്പിച്ചു. പാർട്ടി നിലപാട് തിരുത്തിയപ്പോൾ വി എസിന്റെ കൺവെൻഷന് സ്വന്തം ചെലവിലാണ് ഒ എൻ വി മലമ്പുഴ മണ്ഡലത്തിലേക്ക് തന്നെയും കുട്ടിപ്പോയത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ ചതിയുടെ ചരിത്രം തുടങ്ങുന്നത് 96 ൽ വി എസിനെ. മാരാരിക്കുളത്ത് തോൽപ്പിച്ചപ്പോഴെന്നും പുസ്തകത്തിലുണ്ട്. എഴുത്തുകാരനും നാടകകൃത്തുമായ പിരപ്പൻകോട് മുരളി സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗമാണ്.