പായസക്കിറ്റോ പായസം ഉണ്ടാക്കാനുള്ള കുത്തരിയുടെയോ സേമിയയുടെയോ ഒരു പായ്ക്കറ്റോ കിറ്റിൽ ഉൾപ്പെടുത്തും. പായസത്തിന് ആവശ്യമായ ഏലയ്ക്കയും അണ്ടിപ്പരിപ്പും ഉണ്ടാവും. ഇതിനൊപ്പം കടുകും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇനങ്ങളുടെ എണ്ണം 13 ൽ നിന്ന് 17 വരെ ആകും.
മുളകു പൊടിക്കു പകരം മുളകു തന്നെ നൽകിയേക്കും. കിറ്റിൽ ഉൾപ്പെടുത്തേണ്ട ഇനങ്ങൾ സംബന്ധിച്ച് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, സപ്ലൈകോ എംഡി അലി അസ്ഗർ പാഷ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. എന്നാൽ വില സംബന്ധിച്ചു ധാരണയാകുമ്പോഴാണ് ഇനങ്ങളുടെ കാര്യത്തിലും അന്തിമ തീരുമാനമാവുക.
469.70 രൂപയാണ് ഒരു കിറ്റിന് ചിലവ് പ്രതീക്ഷിക്കുന്നത്. മൊത്തം ചിലവ് 408 കോടി രൂപയാണ്. ഇക്കാര്യം സപ്ലൈക്കോ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പഞ്ചസാരയും വെളിച്ചെണ്ണയും സേമിയയും ബിസ്‌ക്കറ്റും അടക്കം പതിനേഴ് ഇനങ്ങളാണ് കിറ്റിൽ. 86 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കാണ് കിറ്റ് ലഭിക്കുക.