ഓണക്കിറ്റ് വിതരണം ശനിയാഴ്ച മുതൽ

തിരുവനന്തപുരം; സംസ്ഥാനത്ത് ഭക്ഷ്യ വകുപ്പിന്റെ സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണം ശനിയാഴ്ച മുതൽ. പായസ വിഭവങ്ങൾ ഉൾപ്പടെ 15 ഇനം സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റേഷൻ കടകൾ വഴി. റേഷൻ കാർഡുകളുടെ മുൻ​ഗണാ ക്രമത്തിലാണ് കിറ്റുകൾ വിതരണം ചെയ്യുക മഞ്ഞ കാർഡ് ഉടമകൾക്ക് 31നാണ് കിറ്റുകൾ ലഭിക്കുക. ആഗസ്റ്റ് 2, 3 തീയതികളിലും പിങ്ക് കാ‌‌ർഡിന് ആഗസ്റ്റ് 4 മുതൽ 7 വരെയും നീല കാർഡിന് ആഗസ്റ്റ് 9 മുതൽ 12 വരെയും വെള്ള കാർഡിന് ആഗസ്റ്റ് 13 മുതൽ 16 വരെയും കിറ്റുകൾ വിതരണം ചെയ്യും. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 570 രൂപയുടെ കിറ്റാകും ലഭിക്കുക. പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, തുവരപ്പരിപ്പ്, തേയില, മുളക്‌പൊടി, ഉപ്പ്, മഞ്ഞൾ, ആട്ട, ഉപ്പേരി, ബാത്ത് സോപ്പ് തുടങ്ങിയവയും പായസം തയ്യാറാക്കുന്നതിനാവശ്യമായ അണ്ടിപ്പരിപ്പ്, എലയ്ക്ക, സേമിയ/പാലട/ഉണക്കലരി എന്നിവയിൽ ഒന്ന്, നെയ്യ്, ഉൾപ്പെടെയുള്ള വിഭവങ്ങളും ഉണ്ടാകും. പരിസ്ഥിതി സൗഹൃദമായി തുണി സഞ്ചിയിലാണ് സ്‌പെഷ്യൽ കിറ്റ് വിതരണത്തിനെത്തുക. ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
Tags