കോവിഡ് ഭീതി ഒഴിയും മുൻപ് ബ്രിട്ടനെ ഞെട്ടിച്ച് നൊറോവൈറസ് വ്യാപനം; മുൾമുനയിൽ രാജ്യം Norovirus Noroviren

ലണ്ടന്‍: കൊവിഡ് വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ പിന്‍വലിച്ചതിനു തൊട്ടുപിന്നാലെ ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് നോറോ വൈറസ് ബാധ. ബ്രിട്ടനില്‍ 154 പേര്‍ക്ക് ഇതുവരെ നോറോ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡിനോളം പ്രഹരശേഷിയുള്ള വൈറസാണിതെന്ന മുന്നറിയിപ്പ്​ രാജ്യത്തെ ആശങ്കയിലാക്കുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നോറോ വൈറസ് ബാധ ഇത്രയേറെ പേര്‍ക്ക് ബാധിക്കുന്നത് ഇതാദ്യമാണ്. വയറിനും കുടലിനും മറ്റു പ്രശ്​നങ്ങളുണ്ടാക്കുന്ന നോറവൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ ഛർദിയും വയറിളക്കവുമാണെന്നും കടുത്ത ത​ലവേദന, ശരീര വേദന, പനി എന്നിവയും ലക്ഷണങ്ങളാണെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു

നേരിട്ടുളള സമ്പര്‍ക്കം വഴിയാണ് നോറോ വൈറസ് പ്രസരിക്കുന്നത്. നോറോ വൈറസ് ബാധയുള്ളവര്‍ ഭക്ഷണത്തില്‍ സ്പര്‍ശിച്ചാല്‍ അത് കഴിക്കുന്നവര്‍ക്കും രോഗം പകരും. വൈറസ്​ സ്വീകരിച്ച്‌​ 48 മണിക്കൂറിനുള്ളില്‍ രോഗി ലക്ഷണം പ്രകടിപ്പിക്കും. മൂന്നുദിവസം വരെ ഇത്​ നിലനില്‍ക്കുകയും ചെയ്യും. കൊവിഡിന്​ സമാനമായ നിയ​​ന്ത്രണങ്ങളിലൂടെയേ നോറോയേയും പ്രതിരോധിക്കാനാവൂ എന്ന്​ വിദഗ്ദ്ധർ പറയുന്നു
Tags