പിതാവ് നല്‍കിയ ആ പേര് ഇനി വേണ്ട.!! ഉത്രയുടെ മകന്‍റെ പേര് മാറ്റി No more that name given by my father !! Utra's son's name changed

അഞ്ചലില്‍ ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ ഉത്രയുടെ മകന്‍റെ പേര് മാറ്റി. ജയിലില്‍ കഴിയുന്ന പിതാവും ബന്ധുക്കളും നല്‍കിയ ധ്രുവ് എന്ന പേരാണ് ഉത്തരയുടെ മാതാപിതാക്കള്‍ മാറ്റിയത്. ആര്‍ജവ് എന്നാണ് പുതിയ പേര് നല്‍കിയത്.ഉത്രയുടെ പിതാവ് വിജയസേനനാണ് പേരുമാറ്റത്തെക്കുറിച്ച്‌ വിശദീകരിച്ചത്. ഈ ലോകത്ത് ജീവിക്കാന്‍ ആര്‍ജവം വേണം. അതിനാലാണ് പേരമകന് ആ പേര് തന്നെ നല്‍കിയതെന്ന് വിജയസേനന്‍ പറഞ്ഞു. മാതാവ് ഇല്ലാത്തതിന്‍റെ കുറവ് അറിയാക്കാതെയാണ് മുത്തശ്ശനും മുത്തശ്ശിയും അമ്മാവനും ആര്‍ജവിനെ ഇപ്പോള്‍ നോക്കിവളര്‍ത്തുന്നത്.വിഷപാമ്പിനെ വിട്ട് ഭാര്യയെ കടിപ്പിച്ചുകൊന്ന കേസില്‍ ഉത്രയുടെ ഭര്‍ത്താവ് സൂരജ് ജയിലിലാണ്. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. ഉത്തര ഉറങ്ങുമ്ബോള്‍ വിഷപാമ്ബിനെ പ്രകോപിപ്പിച്ച്‌ കടിപ്പിക്കുകയായിരുന്നു സൂരജ്.
Tags