സംഗീത സംവിധായകന്‍ എം.കെ. അർജുനൻ മാസ്റ്ററുടെ ഭാര്യ ഭാരതി അന്തരിച്ചു bharathi-wife-of-mk-arjunan-master-passes-away

കൊച്ചി: അന്തരിച്ച സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്ററുടെ ഭാര്യ ഭാരതി നിര്യാതയായി. 79 വയസായിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അമ്പലമുകളിലുള്ള റിഫൈനറി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം പള്ളുരുത്തി പൊതുശ്മശാനത്തിൽ വൈകിട്ടു നടക്കും

2020 ഏപ്രിൽ ആറിനായിരുന്നു അർജുനൻ മാസ്റ്ററുടെ അന്ത്യം. മക്കൾ: അശോകന്‍, അനി, രേഖ, നിമ്മി, ശ്രീകല. മരുമക്കൾ: സുഗന്ധി, റാണി, മോഹനൻ, അംബുജാക്ഷൻ, ഷൈൻ