ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് വ്യോമയാന വകുപ്പ് നല്‍കി. പുതിയ മോദി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തപ്പെട്ട പുതുമുഖങ്ങളില്‍ പ്രധാനിയാണ് ജ്യോതിരാദിത്യ സിന്ധ്യ. modi

ന്യൂദല്‍ഹി: ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് വ്യോമയാന വകുപ്പ് നല്‍കി. പുതിയ മോദി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തപ്പെട്ട പുതുമുഖങ്ങളില്‍ പ്രധാനിയാണ് ജ്യോതിരാദിത്യ സിന്ധ്യ.

ഈ വകുപ്പില്‍ ചുറുചുറുക്കും ചെറുപ്പവും പുതുമയും കഴിവും ഉള്ള ഒരാളെയാണ് മോദി ഉറ്റുനോക്കിയിരുന്നത്. വ്യോമയാന വകുപ്പിനെ പുതിയ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വ്യോമയാന വകുപ്പിനെ മാറ്റിമറിക്കാന്‍ കഴിയുന്ന കരുത്തുറ്റ വ്യക്തിത്വത്തെയാണ് മോദി ജ്യോതിരാദിത്യ സിന്ധ്യയില്‍ കണ്ടിരിക്കുന്നത്.

വെല്ലുവിളികള്‍ നിറഞ്ഞ ഈ വകുപ്പിന് പുതിയ ഊര്‍ജ്ജവും ആശയവും നല്‍കാന്‍ ജ്യോതിരാദിത്യസിന്ധയ്ക്കാവുമെന്നാണ് കരുതുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ ഒരു വക്താവ് പറയുന്നു. ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവ റാവുസിന്ധ്യ പണ്ട് കോണ്‍ഗ്രസ് മന്ത്രിസഭയിലെ സ്ഥിരം വ്യോമയാന വകുപ്പ് മന്ത്രിയായിരുന്നു. പിതാവിന്‍റെ കാല്‍പാടുകള്‍ പിന്തുടരാനും ഇതുവഴി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് അവസരമേകുകയാണ് മോദി. 
Tags