പിറന്നാൾ ആശംസകൾ എന്ന് ട്വിറ്ററിൽ കുറിച്ച മോദി ദെക്‌സ്‌ട്രോ ദിവസ് എന്നും വിശേഷിപ്പിച്ചു. നരേന്ദ്ര മോദിയിൽ നിന്നും അപ്രതീക്ഷിതമായി പിറന്നാൾ ആശംസകൾ എത്തിയതിന്റെ സന്തോഷത്തിലാണ് ദെക്‌സ്‌ട്രോ. ജീവിച്ചിരികുന്നവരിൽ ഏറ്റവും ഭാഗ്യവതിയാണ് താനെന്നാണ് ദെക്‌സ്‌ട്രോ പറയുന്നത്
എന്നാൽ നരേന്ദ്ര മോദിയുടെ ഈ അപ്രതീക്ഷിത പോസ്റ്റിന്റെ പിന്നിലും ഒരു കഥയുണ്ട്. അജിത് ദത്ത എന്ന വ്യക്തിയാണ് ആദ്യം ദെക്‌സ്‌ട്രോയ്ക്ക് ആശംസകൾ അറിയിച്ചത്. എന്നാൽ പ്രധാനമന്ത്രിയോട് തനിക്ക് ആശംസയറിയിക്കാൻ പറയണമെന്ന് ദെക്‌സ്‌ട്രോ അജിത്തിനോട് ആവശ്യപ്പെട്ടു. അജിത് ദത്തിനെ നരേന്ദ്ര മോദിയും അദ്ദേഹം തിരിച്ചും ട്വിറ്ററിൽ ഫോളോ ചെയ്തിരുന്നു. ദെക്‌സ്‌ട്രോയുടെ ഈ കമന്റ് ശ്രദ്ധയിൽ പെട്ടതോടെയാണ് നരേന്ദ്ര മോദി ആശംസയറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. മോദിയുടെ ആശംസ വൈറലായതിന് പിന്നാലെ ദെക്‌സ്‌ട്രോയ്ക്ക് പിറന്നാൾ ആശംസാപ്രവാഹമാണ്.