ചേവായൂരിലെ പീഡനം മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നത്; പീഡനത്തിനിരയായ യുവതി പറയുന്നത് കേട്ടാൽ ആരുടെയും കണ്ണുനിറയും Mentally Challenged Woman Attacked In kozhikode

ചേവായൂർ: കോഴിക്കോട് ചേവായൂരിൽ മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാനസിക വൈകല്യമുള്ള യുവതിയെ മൂന്ന് പേർ ചേർന്ന് ബസ്സിനകത്ത് വച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് വ്യക്തമാകുന്നത്. തന്നെ പീഡിപ്പിച്ചവരെ കണ്ടാൽ തിരിച്ചറിയാമെന്നാണ് പെൺകുട്ടി ഒരു മാധ്യമത്തോട് പറഞ്ഞത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ്, മാനസിക വെല്ലുവിളി നേരിടുന്ന യുവതി വീട് വിട്ടിറങ്ങിയത്. അമ്മയുമായി വഴക്കിട്ടാണ് വീട്ടിൽ നിന്ന് യുവതി ഇറങ്ങിപ്പോയത്. അമ്മ കുളിക്കാൻ പറഞ്ഞതിൽ പിണങ്ങിയാണ് വീട് വിട്ടിറങ്ങിയത്. തുടർന്ന് ചേവായൂരിൽ റോഡരികിൽ നിന്ന യുവതിയെ ആരോ ഒരാൾ മെഡിക്കൽ കോളേജിലെത്തിച്ചു. മെഡിക്കൽ കോളേജിൽ പോണം എന്ന് യുവതി തന്നെ ആവശ്യപ്പെട്ട പ്രകാരമാണ് മെഡിക്കൽ കോളേജിന് സമീപത്തെത്തിച്ചത്. അവിടെ എത്തിയപ്പോൾ ആരോ അവൾക്ക് ചെരിപ്പും വാങ്ങി നൽകി.

എന്നാൽ അപ്പോഴാണ് വീട്ടിൽ പോകണമല്ലോ എന്ന ഓർമ യുവതിയ്ക്ക് വന്നത്. തുടർന്ന് യുവതി റോഡരികിൽ ആകെ പരിഭ്രാന്തയായി നിൽക്കുന്നത് കണ്ടപ്പോഴാണ് പ്രതികളായ ഗോപീഷും ഇന്ദീഷും അവരെ സമീപിച്ചത്. പല ബസ്സുകൾക്കും വണ്ടികൾക്കും കൈ കാണിച്ചെങ്കിലും നിർത്തിയില്ലെന്ന് യുവതി പറയുന്നു. പ്രതികൾ മദ്യപിച്ചിരുന്നുവെന്നാണ് യുവതി പറയുന്നത്. വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞ യുവതിയെ മുണ്ടയ്ക്കൽ താഴം എന്ന സ്ഥലത്തെ ബസ് ഷെഡിന് സമീപത്തേക്കാണ് പ്രതികൾ കൊണ്ടുപോയത്. അവിടെ രണ്ട് മൂന്ന് ബസ്സുകൾ, ലോക്ക്ഡൗണായതിനാൽ നിർത്തിയിട്ടിരുന്നു. ഇതിലൊരു ബസ്സിൽ കയറ്റിയ ഗോപീഷും, ഇന്ദീഷും യുവതിയെ ഉപദ്രവിച്ചു.

അതിനുശേഷം സുഹൃത്തായ മുഹമ്മദ് ഷമീറിനെ വിളിച്ചുവരുത്തി. അയാളും ബസ്സിനകത്ത് വച്ചും പുറത്ത് വച്ചും, പീഡിപ്പിച്ചെന്നും യുവതി അമ്മയോട് പറഞ്ഞു. പ്രതികൾ മദ്യപിച്ചിരുന്നുവെന്നാണ് യുവതി പറയുന്നത്. വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞ യുവതിയെ മുണ്ടയ്ക്കൽ താഴം എന്ന സ്ഥലത്തെ ബസ് ഷെഡിന് സമീപത്തേക്കാണ് പ്രതികൾ കൊണ്ടുപോയത്. അവിടെ രണ്ട് മൂന്ന് ബസ്സുകൾ, ലോക്ക്ഡൗണായതിനാൽ നിർത്തിയിട്ടിരുന്നു. ഇതിലൊരു ബസ്സിൽ കയറ്റിയ ഗോപീഷും, ഇന്ദീഷും യുവതിയെ ഉപദ്രവിച്ചു. തനിക്ക് വേദനിക്കുന്നുവെന്നും, വിറയ്ക്കുന്നുവെന്നും മരുന്ന് കഴിക്കുന്നതാണെന്നുമെല്ലാം മാനസികവെല്ലുവിളി നേരിടുന്ന പെൺകുട്ടി പീഡനത്തിനിടെ പ്രതികളോട് പറഞ്ഞിരുന്നു. ഇതൊന്നും കേൾക്കാതെ ക്രൂരമായി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.