ഇരിട്ടി: മാതൃഭൂമി ഇരിട്ടി ലേഖകൻ സദാനന്ദൻകുയിലൂരിൻ്റെ പിതാവ് കുയിലൂർ രോഹിണി നിവാസിൽ സി.വി.ദാമോദരൻ നമ്പ്യാർ (75) നിര്യാതനായി
സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് കർഷക പോരാളിയുമായ പരേതനായ മൈലപ്രവൻ നാരായണൻ നമ്പ്യാരുടെയും ചേണിച്ചേരി വീട്ടിൽ പാർവ്വതി അമ്മയുടേയും മകനാണ്
കുയിലൂർ എൻ എസ് എസ് കരയോഗം പ്രസിഡൻ്റ്, സെക്രട്ടറി, കുയിലൂർ ശിവക്ഷേത്രം കമ്മിറ്റി പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ: ഇടച്ചേരി രോഹിണി അമ്മ.
മറ്റുമക്കൾ: പരിമളവല്ലി, രാജരത്നൻ, മണി പ്രസാദ് ( ടാക്സ്പ്രാക്ടീഷണർ, തളിപ്പറമ്പ്), ശാന്തകുമാരി.
മരുമക്കൾ: കാപ്പാടൻ പ്രഭാകരൻ (മുഴക്കുന്ന്), ആർ.വി. മിനി (പുന്നാട് ) , കെ. ശീതള (വട്ടക്കയം) , രഞ്ജിനി (ആലക്കോട്), പരേതനായ വിജയൻ (അടുവാപ്പുറം).
സഹോദരൻ: സി.വി. ബാലകൃഷ്ണൻ.
സംസ്ക്കാരം: നാളെ ( ഞായറാഴ്ച) രാവിലെ 10 മണിക്ക് കുയിലൂർ വീട്ടുവളപ്പിൽ.