തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ആസ്ഥാനത്ത് യോഗത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടത്തോടെ കോവിഡ് പോസിറ്റീവായി. കഴിഞ്ഞ മാസം 29നു രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറുമണി വരെയാണു വഞ്ചിയൂരിലെ ഖാദി ബോര്‍ഡ് ആസ്ഥാനത്തു 14 ജില്ലകളിലെയും പ്രോജക്‌ട് ഓഫിസര്‍മാരുടെ യോഗം ചേര്‍ന്നത്
Home Covid 19
COVID 19GENERALKERALA
പ്രോട്ടോക്കോൾ കാറ്റിൽ പറത്തി ഖാദി ബോർഡ് യോഗം; ഉദ്യോഗസ്ഥര്‍ക്ക് കൂട്ടത്തോടെ കോവിഡ്
July 3, 20210
covid protocol
തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ആസ്ഥാനത്ത് യോഗത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടത്തോടെ കോവിഡ് പോസിറ്റീവായി. കഴിഞ്ഞ മാസം 29നു രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറുമണി വരെയാണു വഞ്ചിയൂരിലെ ഖാദി ബോര്‍ഡ് ആസ്ഥാനത്തു 14 ജില്ലകളിലെയും പ്രോജക്‌ട് ഓഫിസര്‍മാരുടെ യോഗം ചേര്‍ന്നത്.
അന്‍പതോളം പേര്‍ പങ്കെടുത്ത യോഗം വിളിച്ചു ചേര്‍ത്ത ബോര്‍ഡ് വൈസ് ചെയര്‍പഴ്‌സനും കോവിഡ് ബാധിച്ചവരില്‍പെടും. യോഗത്തിനെത്തിയ ഒമ്പത് പേര്‍ക്കും ഇവരുമായി സമ്പർക്കത്തിലായ 7 ജീവനക്കാർക്കുമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. അടച്ചിട്ട കോൺഫറൻസ് ഹാളിൽ കോവിഡ് മാനദണ്ഡം പാലിക്കാതെ ആയിരുന്നു യോഗമെന്നാണു ലഭിക്കുന്ന വിവരം.ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിൽനിന്ന് അടക്കമുള്ള ഉദ്യോഗസ്ഥർ എത്തിയിരുന്നതായും ജീവനക്കാർ ആരോപിക്കുന്നു.ഓണ്‍ലൈനായി സംഘടിപ്പിക്കാമായിരുന്ന അവലോകനയോഗമാണു നേരിട്ടു വിളിച്ചുചേര്‍ത്തതെന്നു ജീവനക്കാര്‍ പറയുന്നു.