അർജന്റീനയുടെ വിജയാഘോഷം; മലപ്പുറത്ത് പടക്കം പൊട്ടി രണ്ട് പേർക്ക് ഗുരുതര പരിക്ക് Mallapuram

മലപ്പുറം : അർജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ മലപ്പുറത്ത് അപകടം. താനാളൂരിൽ വിജയം ആഘോഷിച്ച് പടക്കം പൊട്ടിച്ച രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഹിജാസ്, സിറാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം. ഇവരുടെ കയ്യിൽ നിന്ന് പൊട്ടിയ പടക്കം അത് ശേഖരിച്ചുവെച്ച പെട്ടിയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകി. പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
Tags