തൃശൂര്‍ വിയ്യൂരില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. രാവിലെ ഒന്നരക്കാണ് അപകടം നടന്നത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരുക്കുണ്ട്. ഏലിയാമ്മയാണ് മരിച്ചത്. 67 വയസായിരുന്നു. അളഗപ്പനഗര്‍ മരോട്ടിക്കല്‍ വിന്‍സന്റിന്റെ ഭാര്യയാണ്.
അപകടത്തില്‍ ഏലിയാമ്മയുടെ ഭര്‍ത്താവിനും മക്കള്‍ക്കും ഡ്രൈവര്‍ക്കും പരുക്കേറ്റു. മക്കളാണ് ജോബി, ജിഷ, ഡ്രൈവര്‍ മേജോ ജോസഫ് എന്നിവര്‍ക്കാണ് പരുക്കുപറ്റിയത്. ഭര്‍ത്താവ് വിന്‍സന്റിന്റെ പരുക്ക് ഗുരുതരമെന്നും വിവരം.