സംസ്ഥാനത്ത് ഇളവുകൾ ഇല്ല, നിയന്ത്രണങ്ങൾ തുടരും; ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ Lockdown

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ ഇല്ല. വാരാന്ത്യ ലോക്ഡൗൺ തുടരാനാണ് ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായത്. ബക്രീദുമായി ബന്ധപ്പെട്ട് നൽകിയിരുന്ന മൂന്ന് ദിവസത്തെ ഇളവുകൾ അവസാനിക്കുന്നതോടെ നേരത്തെ ഉണ്ടായിരുന്ന രീതിയിലുള്ള നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരും

കൊറോണ രോഗ വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത് വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയത്. ബക്രീദിനോട് അനുബന്ധിച്ച് നൽകിയ ഇളവുകൾ നൽകിയതിൽ സുപ്രീം കോടതിയും സർക്കാരിനെ വിമർശിച്ചിരുന്നു. ഇതേ തുടർന്നാണ് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കുന്നത്.

പഞ്ചായത്ത് തലങ്ങളിലെ നിയന്ത്രണങ്ങൾക്ക് പുറമെ മൈക്രോ കണ്ടെയിൻമെന്റ് മേഖലകളെ കണ്ടെത്തി നിയന്ത്രണം കർശനമാക്കാൻ ചീഫ് സെക്രട്ടറി കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ടിപിആർ നിരക്ക് ഉയർന്ന നിലയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11. 91 ആണ്.
Tags