വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും; ടിപിആര്‍ കുത്തനെ ഉയരുന്നു; അശാസ്ത്രീയ നിയന്ത്രണങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ Lockdown

തിരുവനന്തപുരം: അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ മൂലം സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരുന്നെന്ന് കണക്കുകള്‍. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 പിന്നിട്ടിരുന്നു. പെരുന്നാള്‍ കഴിയുന്നതോടെ ഇതു കൂടുതല്‍ ഉയരുമെന്ന് ഉറപ്പാണ്. ഇതേത്തുടര്‍ന്ന് ഇപ്പോഴത്തെ അശാസ്ത്രീയ നിയന്ത്രണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്. ഇതിന്റെ ഭാഗമായി 

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും. ലോക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവിന് സാധ്യതയുണ്ട്. മൈക്രോ കണ്ടെയിന്‍മെന്റ് മേഖല തിരിച്ചായിരിക്കും ഇനിയുളള നിയന്ത്രണങ്ങള്‍ എന്നാണ് സൂചന. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം ചേരുന്ന അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരുന്നതില്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ചയും തിങ്കളാഴ്ചയും തിരക്കു വര്‍ദ്ധിപ്പിക്കാനാന്‍ ഇത് കാരണമാവുന്നുവെന്നായിരുന്നു വിമര്‍ശനം.

ബക്രീദ് പ്രമാണിച്ച് കടകള്‍ തുറക്കാനുളള സമയം നേരത്തെ ദീര്‍ഘിപ്പിച്ചിരുന്നു. 22ന് ശേഷമുളള സ്ഥിതിഗതികളാകും ഇന്നത്തെ യോഗം വിലയിരുത്തുക. ബലിപെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നല്‍കിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്നത്തോടെ അവസാനിക്കുകയാണ്.
Tags