കെഎസ്ആര്‍ടിസി ബസുകള്‍ കക്കൂസുകള്‍ ആക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍; 1,935 ബസുകള്‍ ഡിപ്പോകളില്‍നിന്ന് ഒഴിവാക്കുന്നു; നഷ്ടത്തിലോടുന്നവ നിര്‍ത്തലാക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകള്‍ ശുചിമുറിയാക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍. ഭീമമായ നഷ്ടത്തിലോടുന്ന സര്‍വീസുകള്‍ നിര്‍ത്തലാക്കിയാണ് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഓടാത്ത കെഎസ്ആര്‍ടിസി ബസുകള്‍ മിനി സൂപ്പര്‍മാര്‍ക്കറ്റും മില്‍മ ബൂത്തും ശുചിമുറിയും ആക്കിമാറ്റും. കെഎസ്ആര്‍ടിസി സര്‍വീസുകളെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാന്‍ നടപടി തുടങ്ങിയെന്നും അദേഹം വ്യക്തമാക്കി. സര്‍വീസ് നടത്താത്ത രണ്ടായിരത്തിനടുത്ത് ബസുകള്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍നിന്നു പിന്‍വലിക് കും. ബസുകള്‍ പിന്‍വലിക്കുന്നതു മൂലം ഒരു സര്‍വീസും മുടങ്ങില്ല. കെഎസ്ആര്‍ടിസി സര്‍വീസുകളെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എ, ബി, സി കാറ്റഗറികളിലായി തരംതിരിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. ഏറ്റവും നഷ്ടത്തിലോടുന്ന സര്‍വീസുകള്‍ നിര്‍ത്തലാക്കും.6185 ബസാണ് കെഎസ്ആര്‍ടിസിക്കുള്ളത്. ഇതില്‍ 3800 ബസുകള്‍ സര്‍വീസിന് ആവശ്യമാണ്. സ്‌പെയര്‍ ബസുകള്‍ അടക്കം 4,250 എണ്ണം മാത്രം നിലനിര്‍ത്തും. ബാക്കിയുള്ള 1,935 ബസുകള്‍ ഡിപ്പോകളില്‍നിന്ന് ഒഴിവാക്കുമെന്ന് അദേഹം പറഞ്ഞു.
Tags