2040 ഓടെ മനുഷ്യ സമൂഹം അസ്തമിക്കുമോ ; പുറത്ത് വന്ന പഠന റിപ്പോർട്ട് ചർച്ചയാകുന്നു
July 28, 2021
2040 ഓടെ മനുഷ്യ സമൂഹം അസ്തമിക്കുമോ , ഇതിനുള്ള ഉത്തരം തേടുകയാണ് ശാസ്ത്രലോകം . 1972 ൽ, മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ സുപ്രധാന പഠനത്തിലാണ് അടുത്ത രണ്ട് ദശകങ്ങളിൽ, അതായത് 2040 ഓടെ മനുഷ്യ സമൂഹം തകർച്ചയുടെ വക്കിലാണെന്ന് പ്രവചിച്ചിരിക്കുന്നത് . പുതിയ ഗവേഷണങ്ങളും ഈ നിഗമനത്തിലെത്തിയതോടെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം വീണ്ടും വാർത്തകളിൽ നിറയുകയാണ് .
കെഎംപിജിയിലെ സുസ്ഥിരതാ അനലിസ്റ്റായ ഗയ ഹെറിംഗ്ടൺ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിലെ ഡാറ്റ പുനർ വിശകലനം ചെയ്തു . പുതിയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വീണ്ടും പഠനം നടത്തിയത്. വളർച്ച പരിധി, ജനസംഖ്യ, വ്യാവസായിക ഉൽപാദനം, ജനസംഖ്യ, ഫെർട്ടിലിറ്റി നിരക്ക്, മലിനീകരണ തോത്, ഭക്ഷ്യോത്പാദനം എന്നിവയുൾപ്പെടെ 10 പ്രധാന പോയിന്റുകളിൽ ഊന്നിയായിരുന്നു വിശകലനം. ലോകം ഏറ്റവും മോശം അവസ്ഥയിൽ എത്തുമ്പോഴേക്കും 2040 ഓടെ നാഗരികത തകർച്ചയിലാകുമെന്ന് ഹെറിംഗ്ടൺ പുതിയ പഠനത്തിൽ പറയുന്നു
Tags