കോഴിക്കോട് : വെള്ളയിൽ പത്ത് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. പെൺകുട്ടിയുടെ സുഹൃത്തുക്കളായ പതിനൊന്നും പന്ത്രണ്ടും വയസുള്ള കുട്ടികളാണ് പിടിയിലായത്. ഇവരെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.
മൂന്ന് മാസം മുൻപായിരുന്നു സംഭവം. രക്ഷിതാക്കളില്ലാത്ത സമയം നോക്കി പെൺകുട്ടിയെ വീട്ടിലെത്തിച്ച ശേഷം കൂട്ടുകാർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. കുട്ടി വിവരം രക്ഷിതാക്കളോട് പറഞ്ഞെങ്കിലും അവർ കാര്യമാക്കിയില്ല. എന്നാൽ മൂന്ന് ദിവസം മുൻപ് വീട്ടുകാർ തമ്മിലുണ്ടായ വഴക്കിനിടെ സംഭവം ഉയർന്നു. ഇതറിഞ്ഞ നാട്ടുകാരാണ് പോലീസിൽ പരാതി നൽകിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പീഡനം നടന്നതായി വ്യക്തമായി. വീട്ടുകാരിൽ നിന്ന് പരാതി എഴുതിയ വാങ്ങിയ ശേഷം അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.