സാധാരണ ആളുകൾ പോകാത്ത ഭാഗത്താണ് മൃതദേഹം കിടന്നിരുന്നത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾക്ക് കൂട്ടിരുന്ന വ്യക്തി മാലിന്യം കളയാൻ പോയപ്പോഴാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം ഓവുചാലിൽ മൃതദേഹം കണ്ടെത്തി ; അന്വേഷണം ആരംഭിച്ച് പോലീസ് Kozhikode
July 12, 2021
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം ഓവുചാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. എട്ടാം വാർഡിന് പിന്നിലുള്ള ഓവുചാലിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാനാവാത്ത വിധത്തിൽ അഴുകിയതായതിനാൽ മരിച്ചത് ആണാണോ പെണ്ണാണോ എന്ന് കണ്ടെത്താനായിട്ടില്ല.
Tags