കോട്ടയ്ക്കല്‍: കോട്ടക്കൽ ആര്യവൈല ശാലാ മാനേജിംഗ് ട്രസ്റ്റിയായി ഡോ.പി.മാധവൻ കുട്ടി വാരിയർ (പി.എം.വാരിയരെ) രെ തിരഞ്ഞെടുത്തു. പി.കെ.വാരിയർ അന്തരിച്ചതിനെ തുടർന്നാണ് പുതിയ മാനേജിംഗ് ട്രസ്റ്റിയെ ട്രസ്റ്റ് ബോർഡ് യോഗം തെരെഞ്ഞെടുത്തത്. നിലവില്‍ ട്രസ്റ്റ് ബോർഡ് അംഗവും, ചീഫ് ഫിസിഷ്യനുമാണ് ഇദ്ദേഹം. തിരുവനന്തപുരം ആയുർവ്വേദ കോളേജിൻ നിന്നും എം.ഡി. ബിരുദം നേടി 1969 ൽ അസി. ഫിസിഷ്യനായി ജോലിയിൽ പ്രവേശിച്ചു. 2007 മുതൽ ട്രസ്റ്റ് ബോർഡ് അംഗമാണ്. ഡോ.പി.കെ വാര്യരുടെ സഹോദരി പുത്രനാണ് ഡോ.പി.മാധവൻകുട്ടി വാര്യർ എന്ന പി.എം വാര്യർ.
ട്രസ്റ്റ് ബോർഡ് അംഗങ്ങളായ ശ്രീ.പി.രാഘവവാരിയർ ഡോ.പി.മാധവൻകുട്ടി വാരിയർ, ഡോ.കെ.മുരളീധരൻ, അഡ്വക്കേറ്റ്.ശ്രീ.സി. ഇ. ഉണ്ണിക്കൃഷ്ണൻ ശ്രീ.കെ.ആർ.അജയ്, ഡോ.സുജിത്ത് എസ്.വാരിയർ, സി.ഇ. ഒ ഡോ.ജി.സി.ഗോപാലപിള്ള ,അഡ്വൈസർ ശ്രീ.കെ .എം.ചന്ദ്രശേഖരൻ ഐഎഎസ് എന്നിവർ അനുശോചന യോഗത്തിൽ പങ്കെടുത്തു.