കളി പട്ടാളത്തോട് വേണ്ട ; നാലു മണിക്കൂറിൽ വേലികെട്ടി പണിതീർത്ത് സ്ഥലം സംരക്ഷിച്ച് സൈന്യം കണ്ണൂരിൽ സൈന്യത്തിന്റെ സ്വന്തം സ്ഥലമായ വിളക്കും തറ മൈതാനി വേലികെട്ടി തിരിച്ചു Kannur

കണ്ണൂർ : കണ്ണൂരിൽ സൈന്യത്തിന്റെ സ്വന്തം സ്ഥലമായ വിളക്കും തറ മൈതാനി വേലികെട്ടി തിരിച്ചു. സെന്റ് മൈക്കിൾസ് സ്കൂളിലേക്ക് പോകാനുള്ള വഴി വിട്ടു നൽകിയാണ് പട്ടാളം മൈതാനം വേലി കെട്ടിതിരിച്ചത്. സൈന്യത്തിന്റെ അധീനതയിലുള്ള സ്ഥലം വേലി കെട്ടിതിരിക്കുന്നതിനെതിരെ കണ്ണൂരിൽ സിപിഎം ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു

രാവിലെ അഞ്ചേമുക്കാലോടെ സ്ഥലത്തെത്തിയ സൈന്യം നാലു മണിക്കൂർ കൊണ്ട് പണി തീർത്ത് മടങ്ങി. സെന്റ് മൈക്കിൾ സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനു മുൻപായിരുന്നു പട്ടാളത്തിന്റെ ഇടപെടൽ. ഡി.എസ്.സി ലാൻഡ് ‌ ഓഫീസർ കെ.ഗൗതമിന്റെ നേതൃത്വത്തിലാണ് നടപടി പൂർത്തീകരിച്ചത്. സെന്റ് മൈക്കിൾസ് സ്കൂളിലേക്ക് വഴി കൃത്യമായി വിട്ടു നൽകിക്കൊണ്ടാണ് പട്ടാളം നടപടി പൂർത്തിയാക്കിയത്.

മൈതാനം ഈയടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ എ-വൺ ലാൻഡ് ആയി പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് പട്ടാളം മൈതാനം വേലി കെട്ടിതിരിക്കാൻ തീരുമാനിച്ചത്. രാഷ്ട്രീയപാർട്ടികളുടെ പരിപാടികളും സംസ്ഥാന സർക്കാരിന്റെ ജാഥകളും ആരംഭിക്കുന്നത് ഈ മൈതാനം കേന്ദ്രീകരിച്ചായിരുന്നു. നേരത്തെ മൈതാനം കെട്ടിത്തിരിക്കാനെത്തിയ പട്ടാളത്തെ നാട്ടുകാരും രാഷ്ട്രീയ നേതാക്കളും തടഞ്ഞിരുന്നു
Tags