എറണാകുളത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ചു. കളമശേരി എ ആര്‍ ക്യാമ്പ് ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. എസ് ഐ അയ്യപ്പനാണ് (52) മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് മരണം.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി. ആത്മഹത്യയ്ക്ക് കാരണം സാമ്പത്തിക പ്രതിസന്ധിയെന്നാണ് പ്രാഥമിക നിഗമനം.
പെരുമ്പാവൂര്‍ സെന്‍ട്രല്‍ പൊലീസ് കാന്റീനിലെ മാനേജറുടെ ചുമതലയും ഇദ്ദേഹത്തിനുണ്ടായിരുന്നു. മുന്‍ കേരളാ പൊലീസ് അസോസിയേഷന്‍ ഭാരവാഹി കൂടിയാണ്.