ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ വലിയ മാധവൻകുട്ടി ചരിഞ്ഞു guruvayur-valiya-madhavankutty-elephant-dies

തൃശ്ശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പൻ വലിയ മാധവന്‍കുട്ടി ചരിഞ്ഞു. പുലര്‍ച്ചെ നാലരയ്ക്കായിരുന്നു ചരിഞ്ഞത്. 58 വയസായിരുന്നു. ഇന്നലെ മുതൽ ആനയ്ക്ക് ചെറിയ അസ്വസ്ഥതകൾ ഉണ്ടായിരുന്നു. ഇതോടെ ദേവസ്വത്തിലെ ആനകളുടെ എണ്ണം 44 ആയി. ആനക്കോട്ടയിലെ മുതിർന്ന അംഗങ്ങളിൽ ഒരാളാണ് ഗുരുവായൂർ മാധവൻകുട്ടി. ഇതേ പേരിൽ ഒരു ജൂനിയർ താരം വന്നതിനാലാണ് വലിയ മാധവൻകുട്ടി ആയത്. ഒരു പാപ്പാനെ മാത്രം അനുസരിക്കുന്ന ഗണത്തിലുള്ള കൊമ്പൻ ആയിരുന്നു മാധവൻകുട്ടി.

ഉത്സവ എഴുന്നെള്ളിപ്പുകൾ ഒന്നും ഇല്ലാത്തതിനാൽ ആനകൾക്ക് നടത്തമാണ് ഏക വ്യായാമം. കഴിഞ്ഞ ദിവസമാണ് ആനകളുടെ സുഖ ചികിത്സ ദേവസ്വത്തിൽ ആരംഭിച്ചത്. ദിവസങ്ങൾക്കു മുൻപ് ആനക്കോട്ടയിൽ മാധവൻകുട്ടി പുല്ല് മേഞ്ഞു നടന്നിരുന്ന ചിത്രം ഏറെ വൈറൽ ആയിരുന്നു. വെള്ളം പമ്പ് ചെയ്ത് നൽകിയാൽ മരത്തിൽ ശരീര ഭാഗങ്ങൾ ഉരച്ചു തേച്ച് കുളിക്കുന്നതും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു
Tags