മലയാളി സുഹൃത്തുക്കള്‍ നടത്തിയ അ​ന്വേഷണത്തിലാണ്​ ഹോസ്റ്റലിലെ ഏഴാമത്തെ നിലയിലുള്ള... #globalmalayali

കടുത്തുരുത്തി/ബർലിൻ • ജർമനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർഥിനി പൂഴിക്കോൽ മുടക്കാംപുറം നിതിക ബെന്നിയുടെ (22) മൃതദേഹം നാളെ നാട്ടിലെത്തിക്കും. ശനി രാവിലെ 11ന് കീഴൂർ മൗണ്ട് കാർമൽ പള്ളിയിൽ സംസ്കാരം നടത്തും.

ബെന്നി - ട്രീസ ദമ്പതികളുടെ മകളായ നിതികയെ ഈ മാസം ഒന്നിനാണ് ജർമനിയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കീൽ സർവകലാശാലയിൽ ബയോമെഡിക്കൽ വിഭാഗത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു നിതിക.

നിതികയെ പുറത്തുകാണാതിരുന്നതിനെ തുടര്‍ന്ന് മലയാളി സുഹൃത്തുക്കള്‍ നടത്തിയ അ​ന്വേഷണത്തിലാണ്​ ഹോസ്റ്റലിലെ ഏഴാമത്തെ നിലയിലുള്ള മുറിയിലെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ എമര്‍ജന്‍സി വിഭാഗത്തിലെ ഡോക്ടറെ അറിയിക്കുകയും തുടര്‍ന്ന് പൊലീസ് എത്തി തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു.
Tags