കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പരീക്ഷാ പേപ്പറുകള്‍ കാണാനില്ലെന്ന് പരാതി. പിജി സംസ്‌കൃത സാഹിത്യത്തിന്റെ 276 പേപ്പറുകളാണ് കാണാതായത്. മൂല്യനിര്‍ണയത്തിനായി കൊണ്ടുപോയ പരീക്ഷാ പേപ്പറുകളാണ് തിരികെ എത്താത്തത്.
സര്‍വകലാശാലയിലെ പരീക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് പേപ്പറുകള്‍ കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ വകുപ്പ് ചെയര്‍മാനോട് സര്‍വകലാശാല വിശദീകരണം തേടിയിട്ടുണ്ട്. മൂല്യനിര്‍ണയം കഴിഞ്ഞ എത്തേണ്ടിയിരുന്ന പേപ്പറുകള്‍ ലോക്ക്ഡൗണ്‍ വന്നതോടെ വൈകുകയായിരുന്നു എന്നാണ് നിഗമനം.