ശ്രീനഗർ: കാശ്മീരിലെ സാംബ ജില്ലയിൽ ബിർപൂരിനടുത്ത് ഡ്രോൺ മാതൃകയിൽ പറന്നു നടക്കുന്ന വസ്തു ശ്രദ്ധയിൽപ്പെട്ടെന്ന് റിപ്പോർട്ട്. ഇന്നലെ രാത്രി എട്ടരയോടെ പ്രദേശവാസികളാണ് ഇക്കാര്യം അധികൃതരെ അറിയിച്ചത്. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ജൂൺ 27ന് ജമ്മു വിമാനത്താവളത്തിൽ ഭീകരർ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. വിമാനങ്ങളെയും ഹെലികോപ്ടറുകളെയും തകർക്കുകയായിരുന്നു ഉദ്ദേശ്യമെങ്കിലും ലക്ഷ്യം തെറ്റുകയായിരുന്നു. രണ്ടുപേർക്ക് നിസാര പരിക്കേൽക്കുകയും ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ ചെറിയ നാശനഷ്ടമുണ്ടാവുകയും മാത്രമാണ് ചെയ്തത്.
ഈ സംഭവത്തിനുശേഷം ജമ്മുവിലെ പല പ്രദേശങ്ങളിലും നിരവധി ഡ്രോണുകൾ തുടർന്നുള്ള ദിവസങ്ങളിൽ കണ്ടെത്തിയിരുന്നു. കുഞ്ച്വാനി, സഞ്ച്വാൻ, കലുചക് തുടങ്ങിയ പ്രദേശങ്ങളിലാണ് പിന്നീട് ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തിയത്. പാകിസ്താനിൽ നിന്നാണ് ഇവ നിയന്ത്രിക്കുന്നതെന്നാണ് അധികൃതർ നൽകുന്ന സൂചന.
ഡ്രോൺ ഭീഷണിയെത്തുടർന്ന് സുരക്ഷാ സംവിധാനങ്ങൾ പ്രദേശത്ത് വിപുലമാക്കിയിട്ടുണ്ട്. ജമ്മുവിലെ സ്‌റ്റേഷനിൽ റേഡിയോ ഫ്രീക്വൻസി ഡിറ്റക്ടറും സോഫ്റ്റ് ജാമറും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഡ്രോൺ വിരുദ്ധ തോക്കുകളും വിന്യസിച്ചു