അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 245-ാം വാര്‍ഷികം; യു.എസ് സര്‍ക്കാരിനും ജനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ S Jayashankar

ഡല്‍ഹി: 245-ാം സ്വാതന്ത്ര്യദിനം ആ​ഘോഷിക്കുന്ന അമേരിക്കയ്ക്ക് ആശംസകൾ നേർന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കണ്‍ വഴി, യു.എസ് സര്‍ക്കാരിനും ജനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു.

1776-ല്‍ യുഎസിലെ 13 കോളനികളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ജൂലൈ നാലിനു അനുസ്മരിക്കുന്നത്. അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 245-ാം വാര്‍ഷികമാണിത്.

വ്യാപാരം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ, സിവില്‍ ന്യൂക്ളിയര്‍ എനര്‍ജി, ബഹിരാകാശ സാങ്കേതികവിദ്യ, പരിസ്ഥിതി, ആരോഗ്യം തുടങ്ങിയ മേഖലകളിലെ സഹകരണം ഉള്‍ക്കൊള്ളുന്ന ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ സാധ്യയുള്ളതായി മാറിയിരിക്കുകയാണ്.

കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഇന്ത്യയെ സഹായിക്കുന്നതിന് യുഎസ് 41 ദശലക്ഷം യുഎസ് ഡോളര്‍ സഹായം പ്രഖ്യാപിച്ചിരുന്നു.
Tags