ശബരിമലയിലെ വിളക്കുകളും കിണ്ടിയും വിറ്റിട്ടുള്ള പണം ദേവസ്വം ബോര്‍ഡിന് ചെലവിന് വേണ്ട- ദേവസ്വം മന്ത്രി
July 29, 2021
ശബരിമല വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഇതിനായുള്ള ഹൈപവര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം സജീവമാക്കും.
അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതരത്തിലുള്ള ആചാരങ്ങള്‍ തടയും. ശബരിമലയിലെ വിളക്കുകളും കിണ്ടിയും വിറ്റിട്ടുള്ള പണം ദേവസ്വം ബോര്‍ഡിന് ചെലവിന് വേണ്ടെന്നും മന്ത്രി പറഞ്ഞു. അത്തരം സാമഗ്രികള്‍ സംരക്ഷിക്കാനുള്ള നടപടിയുണ്ടാകും. ശബരിമല വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനുവദിച്ച 150 കോടി രൂപയില്‍ 118 കോടി ഫലപ്രദമായി വിനിയോഗിച്ചിട്ടുണ്ട്.
വനം വകുപ്പുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കാനുള്ള നടപടിയായി. ശബരിമലയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലെ ഇടത്താവളങ്ങളുടെ നിര്‍മാണവും അറ്റകുറ്റപ്പണികളും പൂര്‍ത്തിയായിവരുന്നു. ആചാരാനുഷ്ഠാനങ്ങളെ മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല എന്നും മന്ത്രി പറഞ്ഞു
Tags