കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം വരും മാസങ്ങളില്‍ കൂടുതല്‍ വ്യാപകമായേക്കുമെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
July 21, 2021
കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം വരും മാസങ്ങളില്‍ കൂടുതല്‍ വ്യാപകമായേക്കുമെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. നിലവില്‍ 124 രാജ്യങ്ങളിലാണ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. പുതുതായി 13 രാജ്യങ്ങളില്‍ കൂടി ഡെല്‍റ്റ സ്ഥിരീകരിച്ചു കഴിഞ്ഞു. മറ്റ് എല്ലാ വകഭേദങ്ങളെക്കാളും വേഗം ഡെല്‍റ്റ ആധിപത്യം സ്ഥാപിക്കുമെന്നും രോഗവ്യാപനം വേഗത്തിലാക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ പഠനം പറയുന്നു.
പല രാജ്യങ്ങളില്‍ നിന്നും ശേഖരിച്ച കോവിഡ് സാംപിളുകളില്‍ 75 ശതമാനത്തിലും ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായും പഠനം വ്യക്തമാക്കുന്നു.
ആല്‍ഫ, ബീറ്റ, ഗാമ എന്നിവയാണ് ആശങ്കയ്ക്ക് ഉയര്‍ത്തുന്ന മറ്റു വകഭേദങ്ങള്‍. ആല്‍ഫ 180 രാജ്യങ്ങളിലും ബീറ്റ 130 രാജ്യങ്ങളിലും ഗാമ 78 രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂലൈ 20 മുതലുള്ള നാല് ആഴ്ചകളില്‍ ഓസ്ട്രേലിയ, ബംഗ്ലദേശ്, ബോട്സ്വാന, ബ്രിട്ടന്‍, ചൈന, ഡെന്‍മാര്‍ക്ക്, ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രായേല്‍, പോര്‍ച്ചുഗല്‍, റഷ്യ, സിംഗപ്പുര്‍, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ശേഖരിച്ച സാര്‍സ് കോവ്-2 സീക്വന്‍സുകളില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം 75 ശതമാനത്തില്‍ അധികമാണ്. ജൂലൈ 12 മുതല്‍ 18 വരെയുള്ള കാലയളവില്‍ ലോകത്തു 34 ലക്ഷം കോവിഡ് കേസുകളാണു പുതുതായി സ്ഥിരീകരിച്ചത്. 12 ശതമാനമാണ് രോഗവ്യാപനത്തിലുള്ള വര്‍ധനവ്. ഇതേ നിരക്കില്‍ രോഗവ്യാപനം തുടര്‍ന്നാല്‍ അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ലോകത്തെ 20 കോടി ആളുകളില്‍ രോഗം പുതുതായി രോഗം സ്ഥിരീകരിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
Tags