കേരളം കൂടാതെ തമിഴ്‌നാട്, കർണാടക, ആന്ധ്ര പ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാകും വീഡിയോ കോൺഫറൻസിലൂടെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുക. രാജ്യത്തെ തെക്കൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലും രോഗവ്യാപനം കുറയുന്നില്ല എന്ന് വിദഗ്ധർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം.
അതേസമയം ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുന്നതിലൂടെ രോഗവ്യാപനം വീണ്ടും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് എയിംസ് ഡയറക്ടർ ഡോ. റൺദീപ് ഗുലേരിയ പറഞ്ഞു. ഇത് മൂന്നാം തരംഗത്തിന് കാരണമാകാം. അതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.