തൃശ്ശൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നതിന് ഭക്തജനങ്ങള്‍ക്ക് വിലക്ക്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.
അതേസമയം, ഒരു ദിവസം 80 വിവാഹങ്ങള്‍ വരെ നടത്താന്‍ അനുമതിയുണ്ട്. ഒരു വിവാഹ സംഘത്തില്‍ 10 പേര്‍ക്ക് വീതം പങ്കെടുക്കാം. വാഹനപൂജ നടത്താനും അനുമതി നല്‍കിയിട്ടുണ്ട്.
തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ടിനും ഇന്നലെ അനുമതി നല്‍കിയിരുന്നു. 15 ആനകളെ പങ്കെടുപ്പിച്ച് ആനയൂട്ട് നടത്താനാണ് ആരോഗ്യ വകുപ്പ് അനുമതി നല്‍കിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കും ചടങ്ങുകള്‍നടത്തുക.