ആശങ്കയാകുന്ന കോവിഡ് വ്യാപനം’; കേന്ദ്ര വിദഗ്ധ സംഘം വീണ്ടും കേരളത്തിലേക്ക് Covid19

ദില്ലി: രാജ്യത്ത് ലോക്ഡൌൺ നടത്തിയിട്ടും കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകാത്ത പശ്ചാത്തലത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്രം. കേരളമടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തി സ്ഥിതി ഗതികൾ വിലയിരുത്തുമെന്നാണ് സർക്കാർ അറിയിച്ചത്. സംസ്ഥാനങ്ങളിലെ രോഗവ്യാപനം കുറയാത്തതിനാലാണ് വീണ്ടും സന്ദർശനം



Home Covid 19
COVID 19HEALTHINDIAKERALA
‘ആശങ്കയാകുന്ന കോവിഡ് വ്യാപനം’; കേന്ദ്ര വിദഗ്ധ സംഘം വീണ്ടും കേരളത്തിലേക്ക്
July 2, 20210


ദില്ലി: രാജ്യത്ത് ലോക്ഡൌൺ നടത്തിയിട്ടും കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകാത്ത പശ്ചാത്തലത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്രം. കേരളമടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തി സ്ഥിതി ഗതികൾ വിലയിരുത്തുമെന്നാണ് സർക്കാർ അറിയിച്ചത്. സംസ്ഥാനങ്ങളിലെ രോഗവ്യാപനം കുറയാത്തതിനാലാണ് വീണ്ടും സന്ദർശനം.


കേരളത്തിന് പുറമെ ത്രിപുര, ഒഡീഷ, ഛത്തീസ്ഘട്ട്, തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് സംഘത്തെ അയക്കുക എന്ന് സർക്കാർ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. മാത്രമല്ല രോഗബാധ കൂടുതലുള്ള ജില്ലകളിൽ കേന്ദ്ര വിദഗ്ധ സംഘം പ്രത്യേക സന്ദർശനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

ലോക്ഡൌൺ നടത്തിയിട്ടും കേരളത്തിൽ രോഗബാധയെ നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 10 ന് മുകളിൽ തന്നെയാണ്. മാത്രമല്ല കേരളത്തിൽ കോവിഡിന്റെ മറ്റ് വൈറസ് വകഭേദങ്ങളും റിപ്പോർട്ട് ചെയ്ത സാഹചര്യമാണ് ഇപ്പോൾ
Tags