സീനിയോറിറ്റി തര്‍ക്കം, കോടതി കേസുകള്‍ എന്നിവ കാരണം പ്രമോഷന്‍ നടത്താന്‍ തടസ്സമുള്ള കേസുകളില്‍ പ്രമോഷന്‍ തസ്തികകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട തസ്തികകളിലേക്ക് ഡീ കേഡര്‍ ചെയ്യാന്‍ നിലവില്‍ ഉത്തരവുണ്ട്.
വേക്കന്‍സികള്‍ ഉണ്ടാകുന്ന മുറക്ക് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്. ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്ന വകുപ്പ് മേധാവികള്‍ക്കും നിയമന അധികാരികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും.