മുതിർന്ന സ്വയംസേവകനും അടിയന്തിരാവസ്ഥ വിരുദ്ധ പോരാളിയുമായ ചിങ്ങോലി അയ്യപ്പൻ അന്തരിച്ചു

ആലപ്പുഴ : മുതിർന്ന സ്വയംസേവകനും അടിയന്തിരാവസ്ഥ വിരുദ്ധ പോരാളിയുമായ ചിങ്ങോലി അയ്യപ്പൻ ( അയ്യപ്പൻ നായർ – 70 ) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ വിവിധ ചുമതലകൾ വഹിച്ചിട്ടുള്ള അദ്ദേഹം അടിയന്തിരാവസ്ഥക്കാലത്ത് രണ്ടുവട്ടം മിസ നിയമം അനുസരിച്ച് തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇരുപത്തിമൂന്നാം വയസ്സിലാണ് അടിയന്തിരാവസ്ഥക്കെതിരെ സത്യഗ്രഹം ചെയ്ത് അദ്ദേഹം ജയിലിൽ പോയത്. അതിക്രൂരമായ മർദ്ദനമാണ് ജയിലിൽ നേരിട്ടത്. രണ്ടു വട്ടം മിസ തടവുകാരനായി പിടിക്കപ്പെട്ട് തടവു ശിക്ഷ അനുഭവിക്കേണ്ടി വന്ന അപൂർവ്വതയും അദ്ദേഹത്തിന്റെ സംഘടന ചരിത്രത്തിലുണ്ട്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ഖണ്ഡ് ശാരീരിക് പ്രമുഖ് , ബൗദ്ധിക് പ്രമുഖ് ചുമതലകൾ വഹിച്ചിട്ടുണ്ട്. ഹിന്ദു ഐക്യവേദി ജില്ല കമ്മിറ്റി അംഗവുമായിരുന്നു. ആലപ്പുഴ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആദ്യമായി ശാഖകൾ ആരംഭിക്കാൻ അദ്ദേഹം നിർണായക പങ്കു വഹിച്ചിട്ടുണ്ട്. രാജലക്ഷ്മിയാണ് ഭാര്യ.മക്കൾ വിജയരാജ് (അമിറ്റി യൂണിവേഴ്സിറ്റി, Dubai ), ആര്യ മരുമക്കൾ, ശ്രീജിത്ത്‌, മേഘ സന്തോഷ്
Tags