ഇതുവരെ 3,12,93,062 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 3,04,68,079 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,740 പേർ രോഗമുക്തി നേടി. നിലവിൽ 4,05,513 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ ദിവസമുണ്ടായ 483 മരണങ്ങളാണ് കൊറോണയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 4,19,470 പേർക്കാണ് കൊറോണയെ തുടർന്ന് ജീവൻ നഷ്ടമായത്.
വാക്സിനേഷൻ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 42,34,17,030 വാക്സിൻ ഡോസുകൾ നൽകി.