ന്യൂഡല്‍ഹി : രാജ്യത്തെ സഹകരണ മേഖലയ്ക്ക് ഉര്‍ജ്ജം നല്‍കുന്നതിന്റെ ഭാഗമായി സഹകരണ മന്ത്രാലയം ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. സഹകരണത്തിലൂടെ സമൃദ്ധിയിലേക്ക് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് പ്രത്യേകം മന്ത്രാലയം ആരംഭിച്ചതെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറുപ്പില്‍ വ്യക്തമാക്കി.
രാജ്യത്തെ സഹകരണ മേഖലയെ ശക്തിപ്പെടുത്താനുളള ഭരണപരവും നിയമപരവും നയപരവുമായ ചട്ടക്കൂടുകള്‍ ഒരുക്കുകയാണ് മന്ത്രാലയത്തിന്റെ പ്രഥമ ദൗത്യം. സഹകരണ മേഖലയെ അതിന്റെ വേരുകള്‍ ദൃഢമാക്കുന്നതിന് കൂടുതല്‍ ജനാധിഷ്ടിത പ്രസ്ഥാനമായി മാറ്റുകയാണ് ലക്ഷ്യം.
രാജ്യത്ത് സഹകരണാധിഷ്ടിത സാമ്ബത്തിക വികസനം ഏറെ പ്രസക്തമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.