ഡൽഹിയിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഓഫീസിൽ തീപിടുത്തം CBI

ന്യൂഡൽഹി: ഡൽഹിയിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഓഫീസിൽ തീപിടുത്തം. പാർക്കിംഗ് ഏരിയയിലെ ഇലക്ട്രോണിക് മുറിയിലാണ് തീപിടുത്തമുണ്ടായത്. അഞ്ച് ഫയർ ടെൻഡറുകൾ ഉടൻ തന്നെ സ്ഥലത്തെത്തി തീ കെടുത്തിയത്.

നിലവിൽ സ്ഥിതി നിയന്ത്രണത്തിലാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ . പാർക്കിംഗ് സ്ഥലത്ത് നിന്ന് പുക പുറത്തേക്ക് വരുന്നത് കണ്ടാണ് ഉദ്യോഗസ്ഥർ സംഭവം ശ്രദ്ധിച്ചത്. ജീവനോ സ്വത്തിനോ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല

രാവിലെ 11.35 നാണ് തീപിടുത്തം ഉണ്ടായത്. സിബിഐ ഓഫീസിൽ നിന്ന് അടിയന്തര ഫോൺകാൾ പോയതോടുകൂടി അഗ്നിശമന സേന വാഹനങ്ങൾ സ്ഥലത്തെത്തുകയായിരുന്നു.
Tags