ഉഡുപ്പി പെജാവർ മഠാധിപതി ശ്രി. വിശ്വപ്രസന്ന സ്വാമിജിയെ ബാംഗ്ലൂരിലെ വിദ്യാപീഡ ആശ്രമത്തിൽ പോയി സന്ദർശിച്ചു കൃഷ്‌ണകുമാർ
July 23, 2021
ഉഡുപ്പി പെജാവർ മഠാധിപതി ശ്രി. വിശ്വപ്രസന്ന സ്വാമിജിയെ ബാംഗ്ലൂരിലെ വിദ്യാപീഡ ആശ്രമത്തിൽ പോയി കണ്ടു, ദീർഘനേരം സംസാരിച്ചു, അനുഗ്രഹങ്ങൾ വാങ്ങി. സുഹൃത്തും സഹോദര തുല്യനുമായ ശ്രി. ജനാർദ്ധൻ പുത്തൂർ അന്ന് എന്നെ സ്വാമിജിയെ പരിചയപെടുത്തിയത്. കർണാടക രാഷ്ട്രീയം കലങ്ങി മറിയുന്ന ഈ സമയത്തു, അവിടുത്തെ പ്രമുഖ നേതാക്കൾ വന്നു പോകുമ്പോഴും സ്വാമിയേ കാണുവാനും അനുഗ്രഹം വാങ്ങാനും കഴിഞ്ഞതിൽ അതിയായ സന്തോഷം. സ്വാമിജിയോടും മഠത്തിനോടും സ്വാമിജിയുടെ സെക്രട്ടറി ആയ ശ്രി. വിഷ്ണുമൂർത്തി ആചാര്യയോടും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു